പട്ടം എസ്യുടി ആശുപത്രിയിൽ ലോക ഹൃദയദിനം ആചരിച്ചു
1595952
Tuesday, September 30, 2025 7:15 AM IST
തിരുവനന്തപുരം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പട്ടം എസ്യുടി ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ മ്യൂസിയം കോമ്പൗണ്ടില്‍ "ഹാര്‍ട്ട് സ്മാര്‍ട്ട് @ എസ്യുടി' എന്ന പരിപാടി സംഘടിപ്പിച്ചു. ആശുപത്രി എംഡിയും സിഇഒയുമായ കേണല്‍ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു.
പ്രശസ്ത റേഡിയോ ജോക്കി സുമി പരിപാടിയുടെ മുഖ്യ അവതാരികയായിരുന്നു. പരിപാടിയുടെ ഭാഗമായി ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന "സാലഡ് മത്സരവും' സംഘടിപ്പിച്ചു. ആശുപത്രി എമര്‍ജന്‍സി വിഭാഗത്തിന്റെ നേതൃത്വത്തില്‍ "ബേസിക് ലൈഫ് സപ്പോര്‍ട്ട്' ട്രെയിനിംഗും ഉള്‍പ്പെട്ടിരുന്നു. എസ്യുടി നഴ്സിംഗ് സ്കൂള്‍ വിദ്യാര്‍ഥികളുടെ സുംബ സെഷനോടുകൂടിയാണ് പരിപാടി ആരംഭിച്ചത്. ഹൃദയാരോഗ്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.