ഓട്ടോറിക്ഷയില്‍ എംഡിഎംഎ കടത്തിയ ആള് പിടിയില്‍
1595933
Tuesday, September 30, 2025 7:14 AM IST
നേമം: ഓട്ടോയില്‍ എംഡിഎംഎയുമായി കറങ്ങിയ ആളെ പോലീസ് പിടികൂടി. എറണാകുളം സ്വദേശിയും ഇപ്പോള്‍ സത്യന് നഗര്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ഫൈസല്‍ (55) ആണ് പിടിയിലായത്. പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഭാഗത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. പ്രതിയില്‍ നിന്നും 26 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടിച്ചെടുത്തത്.