സ്കൂൾ കലോത്സവം സംഘടിപ്പിച്ചു
1596153
Wednesday, October 1, 2025 2:46 AM IST
നെടുമങ്ങാട്: കരകുളം വിദ്യാധിരാജ എൽപിഎസിൽ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ജെ.പി. അനീഷ് അധ്യക്ഷനായിരുന്നു. പിടിഎ പ്രസിഡന്റ് അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് ബി.ജി. സിനി ആശംസകൾ അർപ്പിച്ചു.
ആർട്സ് ക്ലബ് കൺവീനർ എസ്.ആർ. ദിവ്യ സ്വാഗതവും എസ്.ആർ.ജി. കൺവീനർ അൽത്താഫ് നന്ദിയും പറഞ്ഞു. പിടിഎ വൈസ് പ്രസിഡന്റ് സതീശൻ, എം പിടിഎ പ്രസിഡന്റ് മോളി, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.