പൂ​വാ​ർ: ലോ​ക ന​ദി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ടു​കാ​ൽ ക​രി​ച്ച​ൽ കാ​യ​ൽ വൃ​ത്തി​യാ​ക്കി ഇ​ക്കോ ല​വ് ഫൗ​ണ്ടേ​ഷ​ൻ. 150 ഓ​ളം വി​ദ്യാ​ർ​ഥി​ളാ​ണ് ശു​ചീ​ക​ര​ണ യ​ഞ്ജ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. കോ​സ്റ്റ​ൽ സ്റ്റു​ഡ​ന്‍റ്സ് ക​ൾ​ച്ച​റ​ൽ ഫോ​റം, ഗ്രീ​ൻ​പീ​സ് ഇ​ന്ത്യ, നി​ക്കി നെ​സ്റ്റ് ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ, ക​രും​കു​ളം പ​ഞ്ചാ​യ​ത്ത്, ഗ്രീ​ൻ വോം​സ്‌, കോ​ട്ടു​കാ​ൽ സ്കൂ​ൾ എ​ൻ​എ​സ്എ​സ്, പു​ല്ലു​വി​ള ലീ​യോ തേ​ർ​ടീ​ന്ത്‌ സ്കൂ​ൾ എ​ൻ​എ​സ്എ​സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 250 കി​ലോ​യി​ൽ അ​ധി​കം മാ​ലി​ന്യമാണ് ശേ​ഖ​രി​ച്ച​ത്.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തിനു ക​രും​കു​ളം ​പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്ക് കൈ​മാ​റി. ഇ​ക്കോ ല​വ് ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡന്‍റ് ത​ദ​യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​സ്റ്റ​ൽ സ്റ്റു​ഡന്‍റ്സ് ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റും ക​രും​കു​ളം പ​ഞ്ചാ​യ​ത്ത് മെ​മ്പ​റു​മാ​യ ര​തി​ൻ ആ​ന്‍റണി, കോ​സ്റ്റ​ൽ സ്റ്റു​ഡ​ന്‍റ്സ് ക​ൾ​ച്ച​റ​ൽ ഫോ​റം കാ​ഷ്യ​ർ ജോ​ബ്, ഗ്രീ​ൻ​പീ​സ് വോ​ള​ണ്ടീ​യ​ർ അ​ലീ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.