ദുർഗാപൂജയ്ക്ക് നാടൊരുങ്ങി: വിജയദശമിയാഘോഷം രണ്ടിന്
1595932
Tuesday, September 30, 2025 7:14 AM IST
നേമം: ദുർഗാ പൂജയ്ക്കൊരുങ്ങി നാടും നഗരവും. വിജയദശമി രണ്ടിന് ആഘോ ഷിക്കും. വിജയദശമി ദിനത്തിൽ നൂറുകണക്കിനു കുരുന്നുകൾ അക്ഷരത്തിന്റെ ലോകത്തേക്ക് ചുവടുവയ്ക്കും.
വിദ്യാരംഭ ചടങ്ങിനായി ജില്ലയിലെ നൂറുകണക്കിനു ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഒരുങ്ങി. തലസ്ഥാനത്ത് നവരാത്രി വിഗ്രഹങ്ങൾ എത്തിചേർന്നതോടെ നാടെങ്ങും ഉത്സവ ലഹരിയിലാണ്. വിദ്യാഭ്യാസ രംഗത്തെയും കലാസാംസ്കാരിക രംഗത്തെയും പ്രമുഖർകുട്ടികളെ എഴുത്തിനിരുത്തും.
കൂടാതെ വിവിധ കേന്ദ്രങ്ങളിൽ എഴുത്തിനു പുറമെ നൃത്തം, സംഗീതം, ചിത്രകല തുടങ്ങിയവയിലും വിദ്യാരംഭം കുറിക്കും. വ്യാഴാഴ്ച രാവിലെ വെള്ളായണി ദേവി ക്ഷേത്രം, ഇടഗ്രാമം അരകത്ത് ദേവീക്ഷേത്രം, തുമരിമുട്ടം മഹാവിഷ്ണു ക്ഷേത്രം, മഠത്തിൽ ക്ഷേത്രം, പൂഴിക്കുന്ന് തൃക്കണ്ണാപുരം ക്ഷേത്രം. നേമം മഹാഗണപതിക്ഷേത്രം എന്നിവിടങ്ങളിലും ജില്ലയിലെ പ്രധാന ക്ഷേത്രമായ ആറ്റുകാൽ ദേവിക്ഷേത്രം, കരിക്കകം ശ്രീചാമുണ്ഡി ദേവി ക്ഷേത്രം, പഴഞ്ചിറ ദേവീക്ഷേത്രം നവരാത്രി മണ്ഡപം, അഭേദാനന്ദാശ്രമം ക്ഷേത്രം, പൂജപ്പുര സരസ്വതി മണ്ഡപം, പാപ്പനംകോട് പട്ടാരത്ത് ശ്രീചാമുണ്ഡി ക്ഷേത്രം എന്നിവിട ങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടക്കും.