പൂട്ടിക്കിടക്കുന്ന ബേക്കറിയിൽ തീപിടുത്തം
1596138
Wednesday, October 1, 2025 2:46 AM IST
തിരുവല്ലം: പാച്ചല്ലൂർ ഗവ. എൽപി സ്കൂളിനു സമീപം പൂട്ടിക്കിടന്ന കടയിൽ തീപിടിത്തം ഉണ്ടായി. മാഹീന്റെ ഉടമസ്ഥതയിലുള്ള മൻഷാദ് ബേക്കറി ആൻഡ് സ്റ്റോറിൽ ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് തീപിടിത്തം ഉണ്ടായത്.
തൊട്ടടുത്തുള്ള ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരാണ് തീപിടിക്കുന്നത് ആദ്യം കണ്ടത്. അവർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. വിഴിഞ്ഞം ഫയർ ഫോഴ്സ് സ്റ്റേഷനിലെ ഒരു യൂണിറ്റ് എത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്നു കരുതപ്പെടുന്നു. കടയ്ക്കകത്തുള്ള മിക്ക സാധനങ്ങളും കത്തി നശിച്ചു.