കവടിയാർ ഗോൾഫ് ക്ലബിൽ ഓണാഘോഷം നടത്തി
1596139
Wednesday, October 1, 2025 2:46 AM IST
തിരുവനന്തപുരം : കവടിയാർ ഗോൾഫ് ക്ലബ്ലിൽ ഓണാഘോഷം സംഘടിപ്പിച്ചു.സതേണ്‍ എയർ കമാൻഡിലെ എയർ ഓഫീസർ എയർ മാർഷൽ മനീഷ് ഖന്ന, പാങ്ങോട് ആർമി ക്യാന്പിലെ ബ്രിഗേഡ് കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാദ്ധ്യായ എന്നിവർ മുഖ്യാതിഥികളായി.ഓണസദ്യയും ക്ഷേത്ര കലാ അക്കാഡമിയുടെ നൃത്ത പ്രകടനങ്ങളും അഗസ്ത്യ കളരിയുടെ കളരിപ്പയറ്റും നടന്നു. മുന്നൂറിലധികം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. ആദ്യമായാണ് ഗോൾഫ് ക്ലബിൽ ഓണാഘോഷം നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.