ശ്രീ ചിത്തിര തിരുനാള്‍ സ്കൂളില്‍ നവരാത്രി സംഗീത കച്ചേരി
1596145
Wednesday, October 1, 2025 2:46 AM IST
വെള്ളറട: കുന്നത്തുകള്‍ ശ്രീ ചിത്തിര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളില്‍ നവരാത്രിയോടനുബന്ധിച്ച് പൂജവയ്പ്പു നടത്തി. തുടര്‍ന്ന് സംഗീതജ്ഞന് രാജീവ് ആദികേശവും സംഘവും സംഗീത കച്ചേരി അവതരിപ്പിച്ചു. നാളെ രാവിലെ ഒന്‍പത് മുതല്‍ വിദ്യാരംഭം നടക്കും. പൂജയെടുപ്പ് ചടങ്ങില്‍ പ്രിന്‍സിപ്പൽ എസ്. പുഷ്പവല്ലി കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കും. തുടര്‍ന്ന് മണലൂര്‍ ജി.എസ്. അരുണും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരി. 2026, 2027 അധ്യയന വര്‍ഷങ്ങളിലേയ്ക്കുള്ള രജിസ്ട്രേഷനും അഡ്മിഷനും ആരംഭിക്കും.