ലഹരി വിരുദ്ധ കാമ്പയിന് സംഘടിപ്പിച്ചു
1596155
Wednesday, October 1, 2025 2:47 AM IST
വെള്ളറട: ജനാര്‍ദനപുരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്കൗട്ട് ആന്‍ഡ് ഗൈഡ്സിലെ കുട്ടികളാണ് ലഹരി വിരുദ്ധ കാമ്പയിന് സംഘടിപ്പിച്ചത്. ലഹരിക്കെതിരെയുള്ള പ്രതീകാത്മക കോലം കത്തിച്ചാണ് അവര്‍ ലഹരിക്കെതിരെയുള്ള കാമ്പയിന് സംഘടിപ്പിച്ചത്. സ്കൂള്‍ ഹെഡ്മാസ്റ്റര് എം.എസ്. ആദര്‍ശ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
കൂടാതെ സ്കൂള്‍ ഹെഡ്മാസ്റ്ററും സ്കൂള്‍ പ്രിന്‍സിപ്പാളും കുട്ടികള്‍ക്ക് ലഹരിക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ബോധവത്കരണം നല്കി. കൂടാതെ ലഹരിക്കെതിരെയുള്ള സത്യപ്രതിജ്ഞ കുട്ടികള്‍ ഏറ്റുചൊല്ലി. കുട്ടികളോട് ലഹരിക്കെതിരെയുള്ള മാര്‍ഗനിര്‍ദേശം നല്‍കാനായി സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി എസ്.എസ്. അഖിനേത്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് സംഘടനയിലെ അധ്യാപകരുമായ രഞ്ജിത്ത്, പദ്മേഷ് അരവിന്ദ്, വിദ്യ ടീച്ചര്‍, ജ്യോതി ടീച്ചര്‍ എന്നിവരും ലഹരിക്കെതിരെയുള്ള ബോധവത്കരണം നടത്തി.