രംഗോത്സവ് സംഘടിപ്പിച്ചു
1595937
Tuesday, September 30, 2025 7:14 AM IST
നാലാഞ്ചിറ: എഎസ്ഐഎസ്സി സോൺ എ കൾച്ചറൽ ഫെസ്റ്റിലെ കാറ്റഗറി മൂന്നിലെ മത്സരങ്ങൾ സർവോദയ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. പ്രിന്‍സിപ്പൽ പ്രഫ. ഡോ. ഷെർളി സ്റ്റുവർട്ട് അധ്യക്ഷത വഹിച്ചു.
കേരളത്തിലെ ആദ്യ വനിതാ ബീറ്റ് ബോക്സർ ഡോ. ആർദ്ര സാജൻ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേറ്റ് ബർസാർ ഫാ. കോശി ചിറക്കരോട്ട്, വൈസ് പ്രിൻസിപ്പൽ ടെറിൻ ജോസഫ് എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 25 വിദ്യാലയങ്ങളിൽനിന്നുള്ള വിദ്യാർഥികൾ മാറ്റുരച്ച മത്സരത്തിൽ 41 പോയിന്റുകൾ നേടി തങ്കശേരി ഇൻഫന്റ് ജീസസ് ഇന്ത്യൻ എച്ച്എസ്എസ് ഒന്നാം സ്ഥാനവും കൊല്ലം ട്രിനിറ്റി ലൈസിയം, ശ്രീകാര്യം ലയോള സ്കൂൾ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.