ദമ്പതികളെ മർദിച്ച കേസ്: പ്രതി റിമാൻഡിൽ
1595936
Tuesday, September 30, 2025 7:14 AM IST
വിളപ്പിൽശാല: ദമ്പതികളെ മർദിച്ച കേസിലെ പ്രതി റിമാൻഡിൽ.മാറനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പുറ്റുമ്മേൽകോണം ഇഎംഎസ് അക്കാഡമിക്ക് പുറകുവശം പണ്ടാരവിള എൻആർ ഹൗസിൽ ബൈജു ലാലിനേയും ഭാര്യ ശരണ്യേയും ദേഹോപദ്രവം ഏല്പിച്ച കേസിലെ പ്രതിയായ പുറ്റുമ്മേൽകോണം ഇഎംഎസ് അക്കാഡമിക്കു സമീപം ശിവപുരം തിരുവാതിര വീട്ടില് ശ്രീജിത്ത് 40 ആണ് അറസ്റ്റിൽ ആയത്.
സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ വിളപ്പിൽശാല പോലീസ് ഇൻസ്പെക്ടർ വി. നിജാം, സബ് ഇൻസ്പെക്ടർ ജെ. രാജൻ,സീനിയർ സിപിഒമാരായ രാജേഷ്, അഖിൽ, സിപിഒ ജിജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.