കാപ്പ ചുമത്തി നാടുകടത്തിയ പ്രതി അറസ്റ്റിൽ
1596161
Wednesday, October 1, 2025 2:47 AM IST
വെഞ്ഞാറമൂട്: കാപ്പ ചുമത്തി നാടുകടത്തിയ പ്രതി അറസ്റ്റിൽ. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട മുരൂർക്കോണം വരുൺ നിവാസിൽ തൈത എന്ന ബിജു(49)വാണ് അറസ്റ്റിലായത്.
വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലും വാമനപുരം എക്സൈസ് ഓഫീസിലുമായി ഒരു കൊലക്കേസ് ഉൾപ്പടെ ഒൻപത് കേസുകളിലെ പ്രതിയാണ് ഇയാൾ . 2012 ലെ കൊലപാതക കേസിലെ വിസ്താരവേളയിൽ 2025-ൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഇയാൾക്കെതിരെ വെഞ്ഞാറമൂട് സ്റ്റേഷനിൽ കേസുണ്ട്.
തുടർന്ന് തിരുവനന്തപുരം റെയിഞ്ച് ഡിഐജി അജിത ബീഗം 2007-ൽ കാപ്പാനിയമ പ്രകാരം ഇയാളെ നാടുകട ത്തിയിരുന്നു. എന്നാൽ ഉത്തരവ് നിലനിൽക്കെ വ്യവസ്ഥകൾ ലംഘിച്ച് മുരൂർക്കോണത്ത് എത്തിയതായി ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാലിന് ലഭിച്ച വിവരത്തെ തുടർന്ന് വെഞ്ഞാറമൂട് പോലീസ് ഇൻസ്പെക്ടർ ആസാദ് അബ്ദുൽകലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് ജുഡീസൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.