സീനിയർ റെസ്ലിംഗ് ടീം സെലക്ഷൻ ട്രയൽസ്
1596147
Wednesday, October 1, 2025 2:46 AM IST
നെടുമങ്ങാട്: ജില്ലാ റെസ്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാതല സീനിയർ റെസ്ലിംഗ് സെലക്ഷൻ ട്രയൽ സംഘടിപ്പിക്കും. വെള്ളായണി അയ്യങ്കാളി സ്പോർട്സ് സ്കൂളിൽ നാളെ നടക്കുന്ന ട്രെയൽസിൽ 20 വയസ് പൂർത്തിയായ റെസ്ലിംഗ് താരങ്ങൾക്ക് പങ്കെടുക്കാം.
2006, 2007 വർഷങ്ങളിൽ ജനിച്ചവർ മത്സരത്തിൽ പങ്കെടുക്കുന്നുവെങ്കിൽ രക്ഷകർത്താവിന്റെ സമ്മതപത്രവും മെഡിക്കൽ സർട്ടിഫിക്കറ്റും സമർപ്പിക്കണം. ശരീരഭാരനിർണയം രാവിലെ ഒന്പതു മുതൽ 10 വരെ അയ്യങ്കാളി സ്പോർട് സ്കൂളിലെ റെസ്ലിംഗ് പരിശീലന കേന്ദ്രത്തിൽ നടത്തും. 11ന് മത്സരങ്ങൾ ആരംഭിക്കും.
പുരുഷൻമാർക്ക് ഫ്രീസ്റ്റൈൽ, ഗ്രീക്കോ റോമൻ സ്റ്റൈൽ വിഭാഗത്തിലും വനിതകൾക്ക് ഫ്രീസ്റ്റൈൽ വിഭാഗത്തിലും പങ്കെടുക്കാം.
ബർത്ത് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ കോപ്പി, രണ്ടു പാസ്പോർട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. സെലക്ഷൻ ലഭിക്കുന്ന കുട്ടികൾക്ക് കോഴിക്കോട് നടക്കുന്ന സംസ്ഥാന റെസ്ലിംഗ് മത്സരത്തിൽ അവസരം ലഭിക്കും.