ക്ഷേത്രഗോപുരങ്ങൾ സമർപ്പിച്ചു
1596152
Wednesday, October 1, 2025 2:46 AM IST
നെടുമങ്ങാട്: വെള്ളനാട് ഭഗവതി ക്ഷേത്രത്തിൽ നിർമിച്ച തെക്ക്, പടിഞ്ഞാറ് ഗോപുരങ്ങളുടെ സമർപ്പണം തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതീ ബായി നിർവഹിച്ചു. ക്ഷേത്ര പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ, വൈസ് പ്രസിഡന്റ് ഡി. ബ്രഹ്മദേവൻ നായർ, സെക്രട്ടറി എം. സുകുമാരൻ നായർ, ജോയിന്റ് സെക്രട്ടറി ആർ. പത്മകുമാർ, ട്രഷറർ ടി. ശ്രീകുമാരൻ നായർ, കെ.ജി. രവീന്ദ്രൻ നായർ, ജനാർദനൻ നായർ എന്നിവർ സംസാരിച്ചു.