ദുര്‍ഗാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി പൊതിച്ചോറ് നല്കി
1596154
Wednesday, October 1, 2025 2:46 AM IST
വെള്ളറട: കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുര്‍ഗാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോറ് വിതരണം ചെയ്തു.
കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ വരുന്ന തൃപ്പലവൂര്‍, അരുവിക്കര, തത്തിയൂര്, വടകര, ചുള്ളിയൂര്‍, മാരായമുട്ടം, അണമുഖം, അരുവിപുറം വാര്‍ഡുകളില്‍നിന്നുള്ള വീടുകളില്‍നിന്നും നേരിട്ടു പൊതിച്ചോറു ശേഖരിച്ച് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു രോഗികള്‍ക്കും അവരുടെ കുട്ടിരിപ്പുകാര്‍ക്കും നല്കി.
പൊതിച്ചോറ് വിതരണം മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിള പൊതിച്ചോറ് നല്കി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റ് ശ്രീരാഗം ശ്രീകുമാര്‍, തുളസീധരന്‍ ആശാരി, നെയ്യാറ്റിന്‍കര ജയചന്ദ്രന് ചായ്ക്കോട്ടുകോണം കൗണ്‍സിലര്‍ സജു, വഴുതൂര്‍ ഷിനോജ്, എന്നിവര്‍ നേതൃത്വം നല്കി.