എൻജിഒ അസോസിയേഷൻ പ്രസിഡന്റായി എ.എം. ജാഫർഖാൻ
1596141
Wednesday, October 1, 2025 2:46 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് അനുകൂല സർക്കാർ ജീവനക്കാരുടെ സംഘടനായ എൻജിഒ അസോസിയേഷനിൽ ഉടലെടുത്ത ഭിന്നതകൾക്ക് പരിഹാരം. കോണ്‍ഗ്രസ് നേതൃത്വം മുൻകൈ എടുത്തു നടത്തിയ ചർച്ചകളെ തുടർന്നാണ് ഈ തീരുമാനം. നേരത്തെ സംസ്ഥാന കൗണ്‍സിൽ യോഗങ്ങളോടനുബന്ധിച്ച് നടന്ന അനിഷ്ട സംഭവങ്ങളിൽ മുൻ എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ജാഫർ ഖാൻ നേതൃത്വത്തോട് ഖേദം പ്രകടിപ്പിച്ചു.
ഇതേ തുടർന്നാണ് ഭിന്നതകൾക്ക് വിരാമമായത്. കഴിഞ്ഞ ദിവസം ചേർന്ന എൻജിഒ അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുടെ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റ് എ.എം. ജാഫർ ഖാനെയും ജനറൽ സെക്രട്ടറിയായി എ.പി. സുനിലിനേയും തെരഞ്ഞെടുത്തു.ബി. പ്രദീപ്കുമാർ- വൈസ് പ്രസിഡന്റ്, വി.പി ബോബിൻ -ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. സെറ്റോ ചെയർമാനായി ചവറ ജയകുമാർ തുടരുന്നതാണ്.