പിഎസ്എന്‍എം സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല; രക്ഷിതാക്കള്‍ പ്രതിഷേധിച്ചു
1595946
Tuesday, September 30, 2025 7:15 AM IST
പേരൂര്‍ക്കട: പി.എസ്. നടരാജപിള്ള മെമ്മോറിയല്‍ സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാത്തതിനെതിരേ രക്ഷിതാക്കളുടെ പ്രതിഷേധം.
ഇന്നലെ രാവിലെയാണു രക്ഷിതാക്കള്‍ പ്രതിഷേധവുമായി എത്തിയത്. സ്കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് അടിസ്ഥാനസൗകര്യങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്താത്തതെന്നാണ് രക്ഷിതാക്കളുടെ പരാതി. ക്ലാസ് റൂമില്‍ നല്ല ബോര്‍ഡുകളോ ലാബില്‍ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്നും വൃത്തിഹീനമായ അവസ്ഥയിലാണ് ലാബ് പ്രവർത്തിക്കുന്നതെ ന്നും പൊതുടാപ്പുകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങള്‍പോലും വൃത്തിഹീനമായ നിലയിലാണെന്നും നെടുമങ്ങാട് സ്വദേശിയും രക്ഷിതാവുമായ ബിസ്മിത പറഞ്ഞു.
സ്കൂളിലെ വിഷയങ്ങള്‍ സംബന്ധിച്ചു സംസാരിക്കുന്നതിനിടെ പിടിഎ പ്രസിഡന്റ്് മോശമായി പെരുമാറിയെന്നു കാണിച്ച് ഒരു രക്ഷിതാവ് പേരൂര്‍ക്കട സ്റ്റേഷനില്‍ പരാതി നല്കി. അതേസമയം വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ മൂന്നുമാസത്തിനുള്ളില്‍ ഒരുക്കാമെന്നാണ് അധികൃതരുടെ നിലപാട്.
നഗരസഭ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നാണ് സ്കൂള്‍ അധികൃതർ പറയുന്നത്. തര്‍ക്കവും വാക്കേറ്റവും രൂക്ഷമായതോടെ പേരൂര്‍ക്കട പോലീസ് സ്ഥലത്തെത്തുകയും രക്ഷിതാക്കളുമായി സംസാരിച്ചു. വകുപ്പു മന്ത്രി, എംഎല്‍എ തുടങ്ങിയവര്‍ക്ക് ഇന്നു പരാതി നല്കുമെന്നു രക്ഷിതാക്കള്‍ അറിയിച്ചു.