35 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടികൂടി
1596142
Wednesday, October 1, 2025 2:46 AM IST
വെള്ളറട: 35 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ വെള്ളറട പോലീസ് പിടികൂടി. യുവതിയുടെ വീടിനു സമീപത്തു പതിയിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ച കള്ളിമൂട് തെക്കേക്കര തോട്ടരികത്തു വീട്ടില്‍ അനു (31) ആണ് പോലീസ് പിടിയിലായത്.
ദേഹോപദ്രവം ചെയ്യുന്നതിനിടെ കുതറി മാറിയ വീട്ടമ്മ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തമിഴ് നാട്ടിലേക്കു കടക്കാന്‍ ശ്രമിച്ച പ്രതിയെ സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ പ്രസാദ് ഇന്‍സ്പെക്ടര്‍മാരായ ശശികുമാരന് നായര്‍, പ്രമോദ കുമാർ, അനില്‍, ശശി കുമാര്‍, സിവില്‍ പോലീസ്കാരായ ദീബു, പ്രണവ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.