പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
1596143
Wednesday, October 1, 2025 2:46 AM IST
പേരൂര്‍ക്കട: പോക്സോ കേസുമായി ബന്ധപ്പെട്ട് യുവാവിനെ മണ്ണന്തല പോലീസ് അറസ്റ്റുചെയ്തു. ശ്രീകാര്യം വികാസ് നഗര്‍ വി.എന്‍.ആര്.എ 335 മന്ന കോട്ടേജില്‍ ആല്ഫിന് (19) ആണ് അറസ്റ്റിലായത്. മണ്ണന്തല സ്റ്റേഷന് പരിധിയില്‍ അരുവിയോട് സ്വദേശിനിയായ 17-കാരിയാണ് പീഡനത്തിന് ഇരയായത്. ജൂണ്‍മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം.
ഇന്‍സ്റ്റാഗ്രാം വഴിയാണ് ആല്ഫിന് പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇവരെ പ്രതി തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. മണ്ണന്തല സി.ഐ കണ്ണന്, എസ്.ഐമാരായ അനൂപ്, മുജീബ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.