തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ പള്ളിയിൽ ശതാബ്ദി തീർഥാടനം തുടങ്ങി
1595940
Tuesday, September 30, 2025 7:14 AM IST
കാട്ടാക്കട: തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യാ പള്ളിയിലെ ശതാബ്ദി തീർഥാടനവും ആഘോഷങ്ങളും ആരംഭിച്ചു. ശതാബ്ദിസമ്മേളനം ഐ.ബി. സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജി. സ്റ്റീഫൻ എംഎൽഎ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാച്ചല്ലൂർ അബ്ദുസലീം മൗലവി, ഫാ. കുര്യൻ ആലുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞദിവസം തുടങ്ങിയ ബൈബിൾ കൺവൻഷനു ഫാ. ജോസഫ് പുത്തൻപുരക്കൽ നേതൃത്വം നൽകി. രണ്ടിനു കൺവൻഷൻ സമാപിക്കും. രാവിലെ ഒൻപതിന് നെയ്യാറ്റിൻകര രൂപതയിലെ ലിറ്റിൽവെ കുട്ടികളുടെ സംഗമം. ദിവ്യബലിക്ക് രൂപതാ പാസ്റ്ററൽ മിനിസ്ട്രി ഡയറക്ടർ ഡോ. രാജദാസ് മുഖ്യകാർമികനാവും. നാലിനു വൈകുന്നേരം ദിവ്യബലിയെത്തുടർന്ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം. അഞ്ചിനു രാവിലെ 10-ന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപതയുടെ സഹമെത്രാൻ ഡോ. ഡി. സെൽവരാജൻ മുഖ്യകാർമികനാവും. സമാപനസമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.