കെജിഒയു ഏകദിന ഉപവാസം
1596137
Wednesday, October 1, 2025 2:46 AM IST
തിരുവനന്തപുരം: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നിനു ഏകദിന ഉപവാസം സംഘടിപ്പിക്കും. രാവിലെ പത്തിന് അഡ്വ. എം. വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ബ്രാഞ്ച് പ്രസിഡന്റ് പി.എസ്. അനിൽകുമാർ അധ്യക്ഷത വഹിക്കും. എഐസിസി അംഗം നെയ്യാറ്റിൻകര സനൽ, കെജിഒയു സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
ജനറൽ സെക്രട്ടറി ബി. ഗോപകുമാർ, ട്രഷറർ ഡോ. ആർ. രാജേഷ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. വിനോദ്സെൻ, ആർ. സുമകുമാരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.സി. സെൽവരാജ്, കെജിഒയു സംസ്ഥാന നേതാക്കളായ എസ്. നൗഷാദ്, ഡോ. ജി.പി. പദ്മകുമാർ, എ. നിസാമുദ്ദിൻ, എസ്.ഒ. ഷാജികുമാർ തിരുപുറം, വി. സി. ഷിബു ഷൈൻ, ഐ.എൽ. ഷെറിൻ എന്നിവർ പ്രസംഗിക്കും.
വൈകുന്നേരം 4.30ന് സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകര നഗരസഭ പ്രതിപക്ഷ നേതാവ് ജോസ് ഫ്രാങ്ക്ളിൻ മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറിയേറ്റ് അസോസിയേഷൻ ട്രഷറർ അനിൽകുമാർ, കെപിഎസ്ടിഎ ജനറൽ സെക്രട്ടറി എൻ. രാജ്മോഹൻ, എൻജിഒ അസോസിയേഷൻ നേതാക്കളായ വി.എസ്. രാകേഷ്, എസ്. ഷാജി, പി.എസ്. അജയാക്ഷൻ, പെൻഷനേഴ്സ് അസോസിയേഷൻ നേതാക്കളായ ബി. ബാബുരാജ്, കെ. സുനിൽകുമാർ, ആർ.ടി. നോബിൾ സിംഗ്, കെജിഒയു നേതാക്കളായ ജയൻ. സി, അക്ബർ അലി എന്നിവർ പ്രസംഗിക്കും.