ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച് മരിച്ചു
1596028
Tuesday, September 30, 2025 10:54 PM IST
പൂന്തുറ: അമ്പലത്തറ പരുത്തിക്കുഴിയല് തമിഴ്നാട്ടില്‍ നിന്നുളള ടൂറിസ്റ്റ് ബസ് ആക്ടീവ സ്കൂട്ടറിലിടിച്ച് സൂട്ടര്‍ യാത്രികരില്‍ ഒരാളായ ശ്രീകാര്യം സ്വദേശി ഗംഗാധരന് നായര്‍ (82) മരിച്ചു. സ്കൂട്ടര്‍ ഓടിച്ചിരുന്ന പാങ്ങപ്പാറ സ്വദേശി ശശിധരന് നായരെ (68) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിഇടി എന്‍ജിനീയറിംഗ് കോളജിലെ മുന്‍ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്ന ഇരുവരും തിരുവനന്തപുരം ഭാഗത്തുളള വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി മടങ്ങിവരികയായിരുന്നു. ഇന്നലെ വൈകുന്നേരം 6.15 ഓടുകൂടി പുരുത്തിക്കുഴി ജംഗ്ഷനു സമീപത്തായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടര്‍ യാത്രികരെ ഇടിച്ചിടുകയായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പൂന്തുറ പോലീസ് കേസെടുത്തു.