അന്ന് അനുഭാവം പറഞ്ഞ മന്ത്രി ഇപ്പോൾ വാക്കു മാറ്റുന്നു: മാർ തറയിൽ
Friday, October 3, 2025 5:58 AM IST
ചങ്ങനാശേരി: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് വിദ്യാഭ്യാസമന്ത്രിക്കു നിവേദനം നല്‍കിയിരുന്നതായി ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. അന്ന് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പു നല്കിയ മന്ത്രി ഇപ്പോള്‍ തെറ്റിദ്ധാരണ പരത്തുന്നത് ശരിയല്ല.
ആര്‍ക്കും നല്‍കാത്ത ആനുകൂല്യങ്ങള്‍ തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നും ഭരണഘടന അനുശാസിക്കുന്ന തുല്യനീതി നേടിയെടുക്കാന്‍ ക്രൈസ്തവ സഭകള്‍ ഒന്നിക്കണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു. സിഎസ്ഐ മധ്യകേരള അല്മായ ഫെലോഷിപ് സുവര്‍ണജൂബിലി സമ്മേളനം ചങ്ങനാശേരി സെന്റ് പോള്‍സ് പള്ളിയിലെ ഹെന്റി ബേക്കര്‍ ജൂണിയര്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.