എസ്. മഹാദേവൻ തന്പിയുടെ മൃത്യുസൂത്രം ഹിന്ദിയിൽ
1596140
Wednesday, October 1, 2025 2:46 AM IST
തിരുവനന്തപുരം: എസ്. മഹാദേവൻ തന്പി എഴുതിയ മൃത്യു സൂത്രം എന്ന നോവലിന്റെ ഹിന്ദി പരിഭാഷ പ്രകാശനം ചെയ്തു. കേരള ഹിന്ദി പ്രചാര സഭ സംഘടിപ്പിച്ച ഹിന്ദി പക്ഷാചരണവേദിയിൽ മുൻ ഡിജിപി അലക്സാണ്ടർ ജേക്കബാണ് പ്രകാശനം നിർവഹിച്ചത്.
കേരള സർവകലാശാല ഹിന്ദി വിഭാഗം മുൻ അധ്യക്ഷ ഡോ. തങ്കമണിയമ്മ പുസ്തകം ഏറ്റുവാങ്ങി. മലയാളത്തിൽ ശ്രദ്ധേയമായ ഈ നോവലിന്റെ പരിഭാഷ നിർവഹിച്ചത് പ്രൊഫ. പി.ജെ.ശിവകുമാറാണ്. ഹിന്ദി പ്രചാര സഭാ സെക്രട്ടറി ഡോ. ബി മധു തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.