ജനാര്‍ദനപുരം ഹയര്‍ സെക്കൻഡറി സ്കൂളില്‍ സേവനവാരം ഉദ്ഘാടനം
1596546
Friday, October 3, 2025 6:26 AM IST
വെള്ളറട: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒറ്റശേഖരമംഗലം ജനാര്‍ദനപുരം ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗാന്ധിദര്‍ശന്‍ കാട്ടാക്കട സബ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ മലയിന്‍കീഴ് ശശികുമാര്‍ നിർവഹിച്ചു.
സ്കൂള്‍ ഹെഡ്മാസ്റ്റര് എം. എസ്. ആദര്‍ശ് കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍. ഷീബ ജപമലര്‍, വട്ടപ്പാറ അനില്‍കുമാര്‍, അനികുമാര്‍, എസ്.എസ്. അഖിനേത്, ജെ. സീമ, അമ്പിളി എന്നിവർ സംസാരിച്ചു.
ഗാന്ധിജിയുടെ ചിത്രത്തില്‍ എന്‍സിസി, എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്, റെഡ്ക്രോസ്, ലിറ്റില്‍ കൈറ്റ്സ്, നാച്ചുര്‍ ക്ലബ്,എക്കോ ക്ലബ് തുടങ്ങിയ വിവിധ ക്ലബുകളിലെ കുട്ടികള്‍ പുഷ്പാര്‍ച്ചന നടത്തി. വിവിധ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു.