ഭാരത് സഹോദയ ഇന്റർ സ്കൂൾ ഖോ ഖോ ചാമ്പ്യൻഷിപ്പ്
1596548
Friday, October 3, 2025 6:26 AM IST
വെമ്പായം : ഭാരത് സഹോദയ ഇന്റർ സ്കൂൾ ഖോ ഖോ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ വട്ടപ്പാറ ലൂർദ്മൗണ്ട് പബ്ലിക് സ്കൂളിൽ നടന്നു. ഖോ ഖോ ലോകകപ്പ് വിന്നർ വി. നിഖിൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളുടെ 49 ടീമുകളിൽ നിന്നായി ആയിരത്തോളം കായിക താരങ്ങൾ മത്സരങ്ങളിൽ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ സീനിയർ, ജൂണിയർ, സബ് ജൂണിയർ വിഭാഗങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടിയ ടീമുകൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
ഭാരത് സഹോദയ പ്രസിഡന്റ് എസ്. ഷിബു, ജനറൽ സെക്രട്ടറി എസ്. അരുൺ, സ്കൂൾ മാനേജർ ബ്രദർ പീറ്റർ വാഴേപറമ്പിൽ, സിബിഎസ്സി വിഭാഗം പ്രിൻസിപ്പൽ ഡോ. ഷാഫി തോംസൺ, ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഡോ. ജോസ് ഡി. സുജീവ്, പിടിഎ എക്സിക്യൂട്ടീവ് അംഗമായ ദിവ്യ എന്നിവർ പങ്കെടുത്തു.