ലോക പാലിയേറ്റീവ് കെയര്‍ ദിനം: വാക്കത്തണിന് ഇന്നു തുടക്കം
1596541
Friday, October 3, 2025 6:22 AM IST
തിരുവനന്തപുരം: പതിനായിരക്കണക്കിന് യുവജനങ്ങളെ അണിനിരത്തിയുള്ള വാക്കത്തണുമായി പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയര്‍. ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് ഒന്‍പതു ജില്ലകളിലായാണ് വാക്കത്തൺ സംഘടിപ്പിക്കുന്നതെന്നു ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്മാന് കെ.എം. നൂര്‍ദീന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്നു രാവിലെ 9.30ന് കനകക്കുന്ന് കൊട്ടാരത്തിനു മുന്നില്‍നിന്നാണ് ആദ്യ വാക്കത്തൺ ആരംഭിക്കുക. മന്ത്രി സജി ചെറിയാന് വാക്കത്തണിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്, പാലിയം ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടര്‍ മനോജ് ജി.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.