ഗാന്ധി ജയന്തി ദിനാഘോഷം
1596540
Friday, October 3, 2025 6:22 AM IST
പൂവാർ: കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി ജയന്തി ആഘോഷം ബ്ലോക്ക് പ്രസിഡന്റ് കരുംകുളം ജയകുമാർ ഉദ്ഘാടനം ചെയ്തു. പരണിയം ഫ്രാൻസിസ്, വിഴിഞ്ഞം ആംബ്രോസ്, ടി.കെ. അശോക കുമാർ, ജെ. ജോണി, സക്കീർ ഹുസൈൻ, സിദ്ധിക്ക് വിഴിഞ്ഞം, ബി. അനിൽകുമാർ, പാമ്പുകാല ജോസ്, വിഴിഞ്ഞം യേശുദാസ്, ടാൾ ബർട് മോറായിസ്, കാരുംകുളം ക്ലീറ്റസ്, രാജേന്ദ്രൻ പാമ്പുകാല, തോമസ് യേശുദാസ്, ആന്റണി, അഡ്വ. വെങ്കിദേഷ്, അഡ്വ. ആദർശ്, പ്രദീപ് ശാന്തകുമാരൻ എന്നിവർ സംസാരിച്ചു.
നെടുമങ്ങാട്: കോൺഗ്രസ് മൂഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗാന്ധിജയന്തി ആഘോഷം നടത്തി. മൂഴിയിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണത്തിനും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വേട്ടം പള്ളി സനൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ. ശേഖരൻ, കല്ലിയോട് ഭുവനേന്ദ്രൻ, വേങ്കവിള സുരേഷ്, മൂഴി സുനിൽ, ഷമി മൂഴി, ബിജു പന്നിയോട്ടുകോണം, പ്രദീപ് വേങ്കവിള തുടങ്ങിയവർ നേതൃത്വം നൽകി.
പാറശാല: പാറശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാറശാല ഗാന്ധി പാര്‍ക്കിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും ജന്മദിന ആഘോഷവും നടത്തി. കെപിസിസി സെക്രട്ടറി അര്. വത്സലന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെ.കെ. ജസ്റ്റിന് രാജ് അധ്യക്ഷനായിരുന്നു.
ഡിസിസി ജനറല്‍ സെക്രട്ടറി പാറശാല സുധാകരന്, വേലപ്പന് നായര്‍, വി.കെ. ജയറാം, വി. അരുണ്‍ വിന്‍സര്‍, രാജേന്ദ്രപ്രസാദ്, സുനില്‍കുമാര്‍, വിജയകുമാര്‍, രാമചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എൻസിപി പുഷ്പാർച്ചനയും സ്മൃതിസംഗമവും നടത്തി
തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനത്തിൽ എൻസിപി-എസ്പി സംസ്ഥാനതലത്തിൽ പുഷ്പാർച്ചനയും ഉപവാസവും സ്മൃതി സംഗമവും നടത്തി. തിരുവനന്തപുരത്തു ശ്രീകാര്യത്തു നടന്ന സംഗമം എൻസിപി-എസ് ദേശീയ സെക്രട്ടറി അഡ്വ. ആർ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
മതേതര ഇന്ത്യയെ സംരക്ഷിക്കുവാൻ വളർന്നു വരുന്ന യുവതലമുറ ഗാന്ധിമാർഗം സ്വീകരിച്ചു മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ബ്ലോക്ക് പ്രസിഡന്റ് ജി. സുപ്രദാസിന്റെ അധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ സംസ്ഥാന സെക്രട്ടറി ഇടക്കുന്നിൽ മുരളി, ആലുവിള രാജേന്ദ്രൻ, ഗിരിജകുമാരി എന്നിവർ പ്രസംഗിച്ചു.
അഡ്വ. ആർ. സതീഷ്കുമാർ പുഷ്പാർച്ചന നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ അണിയൂർ സുരേന്ദ്രൻ, ജോയ്സണ്‍ ഡിസിൽവ, ബി. ചന്ദ്രൻ നായർ, ഭുവന സുധൻ, സുമി സപ്രദാസ് എന്നിവർ പങ്കെടുത്തു.