ആത്മഹത്യാഭീഷണി മുഴക്കിയ അറുപതുകാരനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
1596545
Friday, October 3, 2025 6:22 AM IST
പേരൂര്‍ക്കട: കുളത്തിലിറങ്ങി ആത്മഹത്യാഭീഷണി മുഴക്കിയ ആളെ ഫയര്‍ഫോഴ്സ് എത്തി കരയ്ക്കു കയറ്റി. റാന്നി ലെയിന്‍ തുണ്ടുവിള വീട്ടില്‍ രാജേന്ദ്രന് (60) ആത്മഹത്യചെയ്യുമെന്നു പറഞ്ഞ് വെള്ളത്തിലേക്ക് ഇറങ്ങിയത്.
ബുധനാഴ്ച വൈകുന്നേരം നാലോടെ പേരൂര്‍ക്കട വഴയില റാന്നി ലെയിനിലെ റാന്നി കുളത്തിലിറങ്ങിയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. കുളത്തില്‍ പായലും അടിഭാഗത്ത് ചളിയും ഉണ്ടായിരുന്നതിനാല്‍ ഒരുമണിക്കൂറോളം വെള്ളത്തില്‍നിന്ന ഇയാള്‍ ഏറെക്കുറെ തളര്‍ച്ചയിലായിരുന്നു.
സ്ക്യൂബ ഡൈവര്‍മാരായ രതീഷ്, പ്രദോഷ്, വിജിന് എന്നിവര്‍ വെള്ളത്തിലിറങ്ങി രാജേന്ദ്രനെ അനുനയിപ്പിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. രാജേന്ദ്രനു മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നും അതാണ് ആത്മഹത്യാഭീഷണി മുഴക്കാന്‍ കാരണമായതെന്നും പേരൂര്‍ക്കട പോലീസ് പറഞ്ഞു.
രാജേന്ദ്രനെ പിന്നീട് ബന്ധുക്കള്‍ ചേര്‍ന്ന് ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.