ഓണം സഹകരണ വിപണി തുടങ്ങി
1587353
Thursday, August 28, 2025 5:51 AM IST
താമരശേരി: കണ്‍സ്യൂമര്‍ ഫെഡും പുതുപ്പാടി സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായി തുടങ്ങിയ ഓണം സഹകരണ വിപണി ബാങ്ക് പ്രസിഡന്റ് ടി.എ. മൊയ്തീന് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് വില്‍സണ്‍ പടപ്പനാനി അധ്യക്ഷത വഹിച്ചു.
ബാങ്ക് ഡയറക്ടർമാരായ രാജുമാമ്മന്, റെജി വള്ളോപ്പള്ളി, ഇ.കെ. സാജിത, ബാങ്ക് സെക്രട്ടറി കെ.ജി. സജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയേക്കാള്‍ വന്‍ വിലക്കുറവില്‍ സബ്സിഡി, സബ്സിഡിയേതര 19 ഇനം സാധനങ്ങള്‍ അടങ്ങിയ കിറ്റുകളായിട്ടാണ് പൊതുജനത്തിന് ലഭ്യമാക്കുന്നത്.
എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ അഞ്ച് വരെ ഈങ്ങാപ്പുഴ പാരീഷ് ഹാളിനു സമീപത്തുള്ള ബാങ്കിന്റെ വജ്രജൂബിലി സ്മാരക മന്ദിരത്തില്‍ ഓണച്ചന്തയിലെ സാധനങ്ങൾ ലഭ്യമാവും.