ഒമ്പത് പ്രദേശങ്ങളെ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി
1587354
Thursday, August 28, 2025 5:51 AM IST
കോഴിക്കോട്: ജില്ലയിലെ ഒമ്പത് പ്രദേശങ്ങളെ 2025-26 സാമ്പത്തിക വർഷത്തിലെ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ച് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്.
മണിയൂർ പഞ്ചായത്തിലെ അട്ടക്കുണ്ട് നഗർ, കൊയിലാണ്ടി നഗരസഭയിലെ വട്ടക്കുന്ന് നഗർ, കോട്ടൂർ ഗ്രാമപഞ്ചായത്തിലെ കുറവട്ടി നഗർ, കോർപറേഷൻ പരിധിയിലെ ആട്ടങ്ങാട് താഴം നഗർ, കടപ്പുറത്ത് മീത്തൽ നഗർ,
എടക്കരതാഴം നഗർ, രാമനാട്ടുകര നഗരസഭയിലെ കോടക്കല്ലു പറമ്പ് നഗർ, കുന്നമംഗലം പഞ്ചായത്തിലെ എറാചുടല നഗർ, കീഴരിയൂർ പഞ്ചായത്തിലെ മണ്ണാടി ഉന്നതി ദേശങ്ങളെയാണ് അംബേദ്കർ ഗ്രാമ പദ്ധതിയിൽ ഉൾപ്പെടുത്തി ഉത്തരവായത്.
എംഎൽഎമാർ നിർദേശിച്ച പ്രദേശങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.