മുത്തു മഴയായി ചിന്മയി എത്തും ഏഴിന്
1587356
Thursday, August 28, 2025 5:51 AM IST
കോഴിക്കോട്:നിലപാട് കൊണ്ടും വേറിട്ട ശബ്ദം കൊണ്ടും ആലാപനം കൊണ്ടും തരംഗമായി മാറിയ തെന്നിന്ത്യൻ ഗായിക ചിന്മയി ശ്രീപദയുടെ സംഗീതവിരുന്ന് ഏഴിന് നടക്കും.
അടുത്തിടെ തഗ് ലൈഫ് സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിയിൽ എ.ആർ. റഹ്മാൻ സംഗീതത്തിലുള്ള ‘മുത്തു മഴൈ ഇങ്ക് കൊട്ടിത്തീരാതോ’ ഗാനം തമിഴിൽ പാടി വീണ്ടും ചർച്ചയായി മാറിയ ചിന്മയി കണ്ണത്തിൽ മുത്തമിട്ടാൻ സിനിമയിലെ ഒരു ദൈവം തന്ത പൂവേ, 96- ലെ കാതലേ കാതലേ, ആടു ജീവിതത്തിലെ നിന്നെ കിനാവ് കാണും കണ്ണിലാകെ തുടങ്ങിയ ഒട്ടേറെ പാട്ടുകളിലൂടെ ആസ്വാദകരുടെ മനസിൽ ഇടം പിടിച്ച ഗായികയാണ്.