അശ്ലീല പ്രചാരണം; ഒരാൾ അറസ്റ്റിൽ
1587361
Thursday, August 28, 2025 5:51 AM IST
കൊയിലാണ്ടി: മുഖ്യമന്ത്രിക്കെതിരേ സോഷ്യൽ മീഡിയയിൽ അശ്ലീല പ്രചാരണം നടത്തിയ ലീഗ് നേതാവ് കാപ്പാട് സ്വദേശി സാദിഖ് അവീറിനെ വടകര സൈബർസെൽ പോലീസ് അറസ്റ്റു ചെയ്തു.
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഡിവൈഎഫ്ഐ കാപ്പാട് മേഖലാ കമ്മിറ്റി തിങ്കളാഴ്ച വടകര സൈബർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് ഇന്നലെ ഉച്ചയോടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.