ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം; കോൺഗ്രസ് പ്രതിഷേധിച്ചു
1587362
Thursday, August 28, 2025 5:55 AM IST
കുറ്റ്യാടി: ഷാഫി പറമ്പിൽ എംപിയെ തടയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത ഡിവൈഎഫ്ഐ നടപടിയിൽ കുറ്റ്യാടിയിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ.
കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പ്രകടനവും സംഗമവും നടത്തിയത്. പ്രതിഷേധ സംഗമം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ. സുരേഷ് അധ്യക്ഷനായി.
പി.പി. ആലിക്കുട്ടി, ടി. സുരേഷ് ബാബു, പി.പി. ദിനേശൻ, കോവില്ലത്ത് നൗഷാദ്, കെ.പി. മജീദ്, സി.കെ. രാമചന്ദ്രൻ, എസ്.ജെ. സജീവ് കുമാർ, മംഗലശേരി ബാലകൃഷ്ണൻ, എ.ടി. ഗീത, കെ.കെ. നഫീസ, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, അബ്ദുൾ സലാം തുടങ്ങിയവർ പങ്കെടുത്തു