ചെമ്പുകടവിൽ വന്യജീവിയെ കണ്ടതായി പ്രദേശവാസികൾ
1587363
Thursday, August 28, 2025 5:55 AM IST
കോടഞ്ചേരി: ചെമ്പുകടവിൽ വന്യജീവിയെ കണ്ടതായി പ്രദേശവാസികൾ. പുതിയ പാലം ജംഗ്ഷന്റെയടുത്ത് പാപ്പനശേരി ബെന്നിയുടെയും മണ്ണൂർ തങ്കച്ചന്റെയും വീടിന് സമീപത്താണ് പുലിയെന്നു കരുതുന്ന വന്യജീവിയെ കണ്ടതായി പ്രദേശവാസികൾ പറയുന്നത്.
പാപ്പനശേരി ബെന്നിയുടെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്ന് പുലി തന്നെയാണെന്ന് കരുതുന്നതായി വാർഡ് മെമ്പർ ജോസ് പെരുമ്പള്ളി അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് സംഭവം.ഫോറസ്റ്റ് അധികൃതർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.