ഓണം സഹകരണ വിപണി ഉദ്ഘാടനം ചെയ്തു
1587364
Thursday, August 28, 2025 5:55 AM IST
കൂരാച്ചുണ്ട്: കേരള കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ കല്ലാനോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൂരാച്ചുണ്ട്, കക്കയം, കല്ലാനോട് എന്നിവിടങ്ങളിൽ ഓണം സഹകരണ വിപണികൾ ആരംഭിച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് ഉദ്ഘാടനം ചെയ്തു.
കക്കയത്ത് ആരംഭിച്ച ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് ജോൺസൺ എട്ടിയിലും കല്ലാനോട് ആരംഭിച്ച ഓണച്ചന്ത ബാങ്ക് സെക്രട്ടറി ട്വിങ്കിൾ കെ. ചാണ്ടി എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. കൂരാച്ചുണ്ട് ബ്രാഞ്ച് മാനേജർ നിക്സൺ പറപ്പള്ളി, ജിസോ കാഞ്ഞിരത്താംകുഴി, വാർഡ് മെമ്പർമാരായ സിമിലി ബിജു, ഡാർലി ഏബ്രഹാം, ജോസ് വെളിയത്ത്, ആൻഡ്രൂസ് കട്ടിക്കാന, ജോൺസൺ കക്കയം, ബേബി തേക്കാനം തുടങ്ങിയവർ പങ്കെടുത്തു.