ഓണക്കോടികള്‍ വിതരണം ചെയ്തു
1587365
Thursday, August 28, 2025 5:55 AM IST
കോഴിക്കോട്: റാവു ബഹദൂര്‍ അപ്പുനെടുങ്ങാടി മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള മഹിള മന്ദിരം, ആഫ്റ്റര്‍ കെയര്‍ ഹോം, ഷോര്‍ട്സ് സ്റ്റേ ഹോം എന്നീ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്തു.
ട്രസ്റ്റി ബാലമുരളി അധ്യക്ഷത വഹിച്ചു. മാനേജിങ് ട്രസ്റ്റി പി.കെ ലക്ഷ്മീദാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ വനിത ശിശു വികസന വകുപ്പ് ഓഫീസര്‍ സബീന ബീഗം ,പി.സി സല്‍മ ,എം.പി സുബൈദ ,അപ്പു നെടുങ്ങാടിയുടെ പ്രപൗത്രി മീരാ പ്രതാപ്, അംബിക താരാനാഥ്, അനില്‍ ബാബുഎന്നിവര്‍ സംസാരിച്ചു.