അങ്കണവാടി ജീവനക്കാർ ധർണ നടത്തി
1582511
Saturday, August 9, 2025 5:56 AM IST
പുൽപ്പള്ളി: ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐസിഡിഎസ് ഓഫീസിനു മുന്പിൽ ധർണ നടത്തി.
അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, പ്രതിമാസ മിനിമം വേതനം 21,000 രൂപയാക്കുക, ജോലിഭാരം കുറയ്ക്കുക, ഉത്സവബത്ത 5,000 രൂപയാക്കുക, മേലുദ്യോഗസ്ഥർ മാനസിക പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഷേർളി അധ്യക്ഷത വഹിച്ചു. പി.ഡി. ജോണി, മണി പാന്പനാൽ, മനോജ് ഉതുപ്പാൻ, ഉഷ പുൽപ്പള്ളി, ഗീത മുള്ളൻകൊല്ലി എന്നിവർ പ്രസംഗിച്ചു.