സിനിമയിൽ അഭിനയിച്ചവരെ അനുമോദിച്ചു
1582516
Saturday, August 9, 2025 5:56 AM IST
പുൽപ്പള്ളി: "നരിവേട്ട’ സിനിമയിൽ അഭിനയിച്ച ചീയന്പം 73 ഉന്നതിയിലെ 35 പേരെ അമരക്കുനി ഹരിതഗോത്രം സ്വാശ്രയസംഘം നവോദയം വായനശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ അനുമോദിച്ചു.
ഹരിതഗോത്രം രക്ഷാധികാരി എം.എസ്. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകനും സിനിമാനടനുമായ ദേവേന്ദ്രനാഥ് ശങ്കരനാരായണൻ മുഖ്യപ്രഭാഷണം നടത്തി.
ബിനു പീറ്റർ കലാകാരൻമാരെ പരിചയപ്പെടുത്തി. സിനിമയിൽ ഗാനം എഴുതി പാടിയ കെ. പ്രസാദ് നാടൻപാട്ട് അവതരിപ്പിച്ചു. യു.എൻ. കുശൻ, ഒ.കെ. പീറ്റർ എന്നിവർ പ്രസംഗിച്ചു. "നരിവേട്ട’ പ്രദർശനം നടത്തി.