ദീപിക നമ്മുടെ ഭാഷ പദ്ധതി : കബനിഗിരി സെന്റ് മേരീസ് എയുപി സ്കൂൾ
1582256
Friday, August 8, 2025 5:32 AM IST
പുൽപ്പള്ളി: കബനിഗിരി സെന്റ് മേരീസ് എയുപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി തുടങ്ങി. സ്കൂൾ മാനേജർ ഫാ.ജോണി കല്ലുപുര വിദ്യാർഥികൾക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജയ്മോൾ തോമസ് അധ്യക്ഷത വഹിച്ചു.
ഡോ.കെ.പി. സാജു കൊല്ലപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ദീപ തോമസ്, ലൈസ മാത്യു, ജെൻസി ജോർജ്, ലിജു ജോസ്, കെ.വി. അനിൽ, സ്റ്റെഫി ലിജു, ഫ്ളോറിയ മേരി സിജു, ഇവാന സിജു എന്നിവർ പ്രസംഗിച്ചു.
ഡോ.കെ.പി. സാജു കൊല്ലപ്പള്ളി, ഡോ.പി.എഫ്. മേരി കൊല്ലപ്പള്ളി എന്നിവരാണ് പത്രം സ്പോണ്സർ ചെയ്തത്.