അങ്കണവാടി ജീവനക്കാർ സായാഹ്നധർണ നടത്തി
1581752
Wednesday, August 6, 2025 6:16 AM IST
പനമരം: ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷൻ(ഐഎൻടിയുസി) പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിനു മുന്നിൽ സായാഹ്നധർണ നടത്തി.
അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ കാലോചിതമാക്കുക, വിരമിക്കൽ ആനൂകൂല്യം അഞ്ച് ലക്ഷം രൂപയായി ഉയർത്തുക, ഗുണനിലവാരമുള്ള ഫോണ് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഐഎൻടിയുസി ജില്ലാ സെക്രട്ടറി ബേബി തുരുത്തിയിൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ആർ. സീതാലക്ഷ്മി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. എൽസി, അങ്കണവാടി വർക്കർ റെജി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.