ജപമാല പ്രാർഥനയും പൊതുയോഗവും നടത്തി
1582020
Thursday, August 7, 2025 6:04 AM IST
പുൽപ്പള്ളി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽപ്പെടുത്തി ജയിൽ അടച്ചതിൽ പ്രതിഷേധിച്ച് പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ ഇടവകജനവും ഭക്തസംഘടനകളും ചേർന്ന് ജപമാല പ്രാർഥനയും പൊതുയോഗവും നടത്തി. പ്രതിഷേധജ്വാല എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി വികാരി ഫാ.സജി ഇളയിടത്ത് ഉദ്ഘാടനം ചെയ്തു.
അലക്സ് അച്ചനാംപറന്പിൽ അധ്യക്ഷത വഹിച്ചു. സ്റ്റീഫൻ പുകുടിയിൽ, സൈജു പുലികുത്തിയിൽ, സിജു മറ്റത്തുമാനയിൽ, സണ്ണി കുന്നത്ത്, സിസ്റ്റർ ബിജി പോൾ, സിസ്റ്റർ ജോയ്സി, ജെന്റി തെറ്റയിൽ, ആന്റോ ഇല്ലിക്കൽ എന്നിവർ നേതൃത്വം നൽകി.