കോത്തഗിരിയിൽ കാട്ടുപന്നി ശല്യം: കർഷകർ പ്രതിസന്ധിയിൽ
1581753
Wednesday, August 6, 2025 6:17 AM IST
ഉൗട്ടി: നീലഗിരി ജില്ലയിലെ കോത്തഗിരിയിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. ഇത്കാരണം കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. കാട്ടുപന്നികളും കാട്ടുപോത്തുകളും ഒരുപോലെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി വ്യാപക കൃഷിനാശമാണ് വരുത്തുന്നത്.
മുട്ടക്കോസ്, ഉരുളക്കിഴങ്ങ് കൃഷികൾ ഈ മേഖലയിൽ വ്യാപകമായി കൃഷി ചെയ്തു വരുന്നുണ്ട്. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വന്യജീവിശല്യം കാരണം കർഷകർ പൊറുതിമുട്ടിയിരിക്കുകയാണ്.