മാനിന്റെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്
1581980
Thursday, August 7, 2025 5:10 AM IST
മാനന്തവാടി: മാനിന്റെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അരണപ്പാറ പള്ളിമുക്ക് ചോലയങ്ങാടി കുനിയിൽ ലക്ഷ്മിക്കാണ് (80)പരിക്കേറ്റത്. ഇന്നലെ രാവിലെ 8.30 ഓടെ വീട്ടുമുറ്റത്ത് തുണി വിരിച്ചിടിക്കുകയായിരുന്ന ലക്ഷ്മിയെ മാൻ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലക്ഷ്മിയുടെ തുടയെല്ലിനും നട്ടെല്ലിനും പൊട്ടലേറ്റു.
പരിക്കേറ്റ ലക്ഷ്മി വയനാട് ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വിവരമറിഞ്ഞെത്തിയ തിരുനെല്ലി വനം വകുപ്പ് അധികൃതരാണ് ലക്ഷ്മിയെ മെഡിക്കൽ കോളജിലെത്തിച്ചത്.