ദീപിക കളർ ഇന്ത്യ മത്സരം ഇന്ന് : വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടി ലിറ്റിൽ ഫ്ളവർ യുപി സ്കൂളിൽ
1582258
Friday, August 8, 2025 5:32 AM IST
കൽപ്പറ്റ: ദീപിക കളർ ഇന്ത്യ മത്സരം വയനാട് ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മാനന്തവാടി ലിറ്റിൽ ഫ്ളവർ യുപി സ്കൂളിൽ റിട്ട.ചിത്രകലാധ്യാപകൻ സണ്ണി മാനന്തവാടി നിർവഹിക്കും. ഹെഡ്മിസ്സ്ട്രസ് സിസ്റ്റർ ഷീന യോഹന്നാൻ എസി അധ്യക്ഷത വഹിക്കും.
മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. ദീപിക ഏരിയ മാനേജർ സിബി സെബാസ്റ്റ്യൻ, വിദ്യാർഥി ശ്രേയ ഗിരീഷ് എന്നിവർ പ്രസംഗിക്കും. അധ്യാപിക സി.എച്ച്. ജോസ്ന സ്വാഗതവും അധ്യാപകൻ ടി.സി. മൈക്കിൾ നന്ദിയും പറയും.
ജില്ലയിലെ മറ്റു വിദ്യാലയങ്ങളിലും ഇന്ന് ഉച്ചകഴിഞ്ഞ് കളർ ഇന്ത്യ മത്സരം നടക്കും. കെജി, എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി കാൽ ലക്ഷത്തോളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും.