മൂപ്പൈനാട് പഞ്ചായത്ത് ഡയാലിസിസ് രോഗികൾക്ക് സഹായധനം നൽകുന്നു
1582296
Friday, August 8, 2025 6:36 AM IST
കൽപ്പറ്റ: മൂപ്പൈനാട് പഞ്ചായത്ത് ഡയാലിസിസ് രോഗികൾക്ക് സഹായധനം നൽകുന്നു. പഞ്ചായത്തിലെ വൃക്കരോഗികളിൽ ഡയാലിസിസിന് വിധേയരാകുന്നതിൽ 28 പേർക്കാണ് 10,000 രൂപ വീതം നൽകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷൈബാൻ സലാം,
ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സലിം, ക്ഷേകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഡയാന മച്ചോഡോ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. റഫീഖ്, മെംബർ പി.എൻ. യശോദ, പാലിയേറ്റീവ് ഹോം കെയർ കമ്മിറ്റി പ്രസിഡന്റ് എൻ.സി. വിജയകുമാരി, സെക്രട്ടറി റിയാസ് പാറോൽ, വോളണ്ടിയർ ക്യാപ്റ്റർ മജീദ് ലക്കിയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സഹായധന വിതരണം ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് റിപ്പണ്‍ 52 സെന്റ് ജോസഫ്സ് ചർച്ച ഹാളിൽ ടി. സിദ്ദിഖ് എംഎൽഎ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. കോട്ടക്കൽ മിംസ് ആശുപത്രി നെഫ്രോജളി കണ്‍സൾട്ടന്റ് ഡോ.സജീഷ് ശിവദാസൻ, ട്രാൻസ്പ്ലാന്റ് മാനേജർ ഡയാന ടാറ്റൂസ് എന്നിവർ വൃക്കരോഗ വിഷയങ്ങളിൽ ക്ലാസ് നൽകും.
മൂപ്പൈനാട് പഞ്ചായത്തിൽ 2012 മുതൽ പാലിയേറ്റീവ് പ്രവർത്തനം നടത്തുന്നുണ്ട്. നിലവിൽ 298 രോഗികൾക്ക് സാന്ത്വന പരിചരണം നൽകുന്നുണ്ട്. പഞ്ചായത്തിലെ 16 വാർഡുകളിലും മെംബർ ചെയർമാനായി പാലിയേറ്റീവ് ഹോം കെയർ കമ്മിറ്റികൾ രൂപീകകരിച്ചിട്ടുണ്ട്.
അടിയന്തരഘട്ട വിനിയോഗത്തിന് ഓരോ കമ്മിറ്റിക്കും 20,000 രൂപ ലഭ്യമാക്കിയിട്ടുണ്ട്. ജനങ്ങളിൽനിന്നു പാലിയേറ്റീവ് ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുകയുടെ ഭാഗമാണ് ഡയാലിസ് രോഗികൾക്ക് യാത്രകൾക്ക് ഉപയോഗപ്പെടുത്തുന്നതിന് സഹായമായി നൽകുന്നത്.