മിനി ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
1581746
Wednesday, August 6, 2025 6:16 AM IST
ഉൗട്ടി: കുന്നൂർ-സേലാസ് റോഡിൽ പെണ്ണാടിയിൽ മിനി ലോറി നിയന്ത്രണംവിട്ട് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റു.
ജാർഖണ്ഡ് സ്വദേശികളായ സൈതാൻ, ശബർവ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കുന്നൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് ഉൗട്ടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തേയില കയറ്റി പോകുകയായിരുന്ന ലോറിയാണ് എതിരെ വന്ന ലോറിക്ക് അരിക് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറിഞ്ഞത്. ജാർഖണ്ഡ് സ്വദേശി മഹേന്ദ്രനാണ് (27) ലോറി ഓടിച്ചിരുന്നത്. കൊലകൊന്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.