പകർച്ചവ്യാധി പ്രതിരോധ ക്യാന്പ് സംഘടിപ്പിച്ചു
1582012
Thursday, August 7, 2025 6:02 AM IST
കൽപ്പറ്റ: വർധിച്ചു വരുന്ന പകർച്ച വ്യാധികൾക്കെതിരായ പ്രതിരോധം ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്ത് ആയുർസൗഖ്യം പ്രതിരോധ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഗവ. ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ചെന്നലോട് സഹൃദയ കർഷക വായനശാലയിലാണ് ക്യാന്പ് നടത്തിയത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗ പരിശോധനയും പകർച്ചവ്യാധി പ്രതിരോധ മരുന്നുകളും സൗജന്യമായി നൽകി. വാർഡ് അംഗം സൂന നവീൻ അധ്യക്ഷതവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അഞ്ജുഷ, ദേവസ്യ മുത്തോലിക്കൽ, എൻ.സി. ജോർജ്, പി. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.