ആദിവാസികൾക്ക് വീട് നിർമിച്ച് നൽകി
1582298
Friday, August 8, 2025 6:36 AM IST
സുൽത്താൻ ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസും സീഡ്സും ചേർന്ന് ജില്ലയിലെ പിന്നാക്കം നിൽക്കുന്ന 100 ആദിവാസികൾക്ക് പരന്പരാഗത രീതിയിലുള്ള വീടുകൾ നിർമിച്ചു നൽകി. വീടുകളുടെ സമർപ്പണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ അധ്യക്ഷത വഹിച്ചു.
സീഡ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലളിത അഗർവാൾ ആമുഖ പ്രഭാഷണം നടത്തി. ബത്തേരി ടിഡിഒ മജീദ്, മെഡിക്കൽ ഓഫീസർ അരുണ്‍ കുമാർ, ടിഇഒ റഹിം, സീഡ്സ് ഓഫീസർമാരായ സുമിത്, ഷാരോണ്‍, ശ്രേയസ് പ്രോഗ്രാം മാനേജർ കെ.വി. ഷാജി, പ്രോഗ്രം ഓഫീസർ ജിലി ജോർജ് എന്നിവർ പ്രസംഗിച്ചു.
ശ്രേയസ് കോഓർഡിനേറ്റർമാരായ കെ.ജി. ലനീഷ്, മെൽന റോമിയോ, അഷിത എന്നിവർ നേതൃത്വം നൽകി.