ഹിരോഷിമദിനം ആചരിച്ചു
1582019
Thursday, August 7, 2025 6:02 AM IST
സുൽത്താൻ ബത്തേരി: ആണവായുധങ്ങൾ ലോകത്തിന് എത്രവലിയ ഭീഷണിയാണെന്ന് യുവതലമുറയെ ഓർമപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അസംപ്ഷൻ ഹൈസ്കൂൾ എസ്പിസി യൂണിറ്റ് ഹിരോഷിമദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി സഡാക്കൊ കൊക്കുകളെ നിർമിച്ചു. യുദ്ധവിരുദ്ധസന്ദേശം നൽകി.
ഹെഡ്മാസ്റ്റർ ബിനു തോമസ്, എസ്പിസി എഡിഎൻഒ കെ. മോഹൻദാസ് എന്നിവർ വെള്ളരിപ്രാവുകളെ പറത്തി. സിവിൽ പോലീസ് ഓഫീസർമാരായ പി.എൽ. ലല്ലു, ലിനോജ് ജോസഫ്, സ്റ്റാഫ് സെക്രട്ടറി ഷാജു ജോസഫ്, സീനിയർ അസിസ്റ്റന്റ് ട്രീസ തോമസ്, ടിന്റു മാത്യു എന്നിവർ പ്രസംഗിച്ചു.